തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിശേരി സർവീസ് സഹകരണബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം (15,001 രൂപ) കവി കുരീപ്പുഴ ശ്രീകുമാറിനു സമർപ്പിക്കുമെന്നു സെക്രട്ടറി സി. രാവുണ്ണി അറിയിച്ചു.
സ്കൂൾ കുട്ടികൾക്കായി നടത്തിയ കവിതാരചന മത്സരത്തിൽ അത്തൂഫ യാസിൻ (കെഎഎച്ച്എസ്എസ് കോട്ടോപ്പാടം, പാലക്കാട്), കെ. അഭിനയ (ജിഎംഎംഎച്ച്എസ്എസ് പാലക്കാട്), എസ്. ഹർഷിത (സിഎഎച്ച്എസ്എസ് കുഴൽമന്ദം), എം.ബി. നിവേദിത (ജിഎച്ച്എസ്എസ് ആനക്കര), ഷാന ഫാത്തിമ (കെഎഎച്ച്എസ്എസ് കോട്ടോപ്പാടം) എന്നിവരെ പുരസ്കാരത്തിനു തെരഞ്ഞെടുത്തു. 2000 രൂപയുടെ പുസ്തകങ്ങളാണു പുരസ്കാരം. മുല്ലനേഴിയുടെ ഓർമദിനമായ 22ന് ഉച്ചയ്ക്കുശേഷം മൂന്നിനു സാഹിത്യ അക്കാദമിയിൽ കവി റഫീക് അഹമ്മദ് പുരസ്കാരങ്ങൾ സമർപ്പിക്കും.